മി​ക​വു​മാ​യി ചി​റ്റ​യം ഇ​നി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യി​ൽ ‌
Tuesday, May 18, 2021 10:27 PM IST
അ​ടൂ​ർ: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​ൽ​ക്കു​മ്പോ​ൾ അ​ടൂ​രി​ന്‍റസ്വന്തം ജനപ്രതിനിധി ക്കും അംഗീകാരം. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം അ​ടൂ​രി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്ന ചി​റ്റ​യം ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നിയമസഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കും.‌

ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും ടി.​കെ. ദേ​വ​യാ​നി​യു​ടേ​യും മ​ക​നാ​യി 1965 മേ​യ് 31 ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ ചി​റ്റ​യം ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച കെ. ​ജി. ഗോ​പ​കു​മാ​ർ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത്.‌

എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, എ​ഐ​ടി​യു​സി കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി ​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1995 ൽ ​കൊ​ട്ടാ​ര​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച ചി​റ്റ​യം ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. 2009 ൽ ​ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ൽ 2011 ൽ ​ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങി​യ ചി​റ്റ​യം കോ​ൺ​ഗ്ര​സി​ലെ പ​ന്ത​ളം സു​ധാ​ര​നെ തോ​ല്പി​ച്ചാ​ണ് എം​എ​ൽ​എ ആ​കു​ന്ന​ത്. തു​ട​ർ​ന്ന് 2016ൽ ​കെ. കെ. ​ഷാ​ജു​വി​നെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പി​ച്ച് വീ​ണ്ടും അ​ടൂ​രി​ൽ ഇ​ട​ത് കോ​ട്ട ഉ​റ​പ്പി​ച്ചു.‌
ഇത്തവണ എം.ജി. കണ്ണനെയാ ണ് പരാജയപ്പെടുത്തിയത്.
പാ​ർ​ട്ടി ഏ​ൽ​പി​ക്കു​ന്ന ഏ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും നൂ​റ് ശ​ത​മാ​നം സ​ത്യ​സ​ന്ധ​മാ​യി ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ല​ഭി​ച്ച ഈ ​അ​വ​സ​ര​വും അ​മി​ത സ​ന്തോ​ഷം ഇ​ല്ലാ​തെ തി​ക​ഞ്ഞ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നി​യോ​ഗ​മാ​യി കാ​ണു​ന്നു​വെ​ന്നും ചി​റ്റ​യം പ​റ​ഞ്ഞു. നാ​ടി​നെ ബാ​ധി​ച്ച മ​ഹാ​മാ​രി​യി​ൽ നി​ന്നും മോ​ചി​ത​രാ​കു​ന്ന​തി​നാ​ണ് നാം ​ല​ക്ഷ്യം വ​യ്ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌നി​ല​വി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​ണ്. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും എ​ഐ​റ്റി​യു​സി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കേ​ന്ദ്ര കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യും, എ​ഐ​റ്റി​യു​സി ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യം​ഗ​വും, ആ​ശാ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ​റ്റി​ഡി​സി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പ​ട്ടി​ക​ജാ​തി കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഇ​പ്റ്റ, യു​വ​ക​ലാ​സാ​ഹി​തി എ​ന്നി​വ​യു​ടെ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.‌

ഭാ​ര്യ: സി. ​ഷേ​ർ​ലി​ഭാ​യി, ഹൈ​ക്കോ​ട​തി​യി​ൽ കോ​ർ​ട്ട് ഓ​ഫീ​സ​ർ ആ​യി​രു​ന്നു, വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്തു. മ​ക്ക​ൾ: എ​സ്.​ജി. അ​മൃ​ത, അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്നു. ര​ണ്ടാ​മ​ത്തെ മ​ക​ൾ എ​സ്.​ജി. അ​നു​ജ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി. ‌