കോ​വി​ഡ് പ്ര​തി​രോ​ധം: പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, May 18, 2021 10:29 PM IST
ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് സി​എ​ഫ്എ​ല്‍​ടി​സി, ഡി​സി​സി എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​നും ഒ​രു ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​തം ന​ല്‍​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി പ​റ​ഞ്ഞു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​യ്യാ​റാ​ക്കി ഡി​എം​ഒ യു​ടെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ണ്‍​ലൈ​ന്‍ ആ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ന്ന​ദ്ധ സേ​വ​ക​രു​ടെ​യും ഗ്രാ​മ-​ബ്ലോ​ക്ക് - ജി​ല്ലാ പ​ഞ്ചാ​യ​ത്ത്ത​ല ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ രോ​ഗ​ത്തെ നേ​രി​ടാ​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന് തീ​രു​മാ​നം എ​ടു​ത്തു. ആ​രോ​ഗ്യം - വി​ദ്യാ​ഭ്യാ​സം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സാ​ലി ലാ​ലു പു​ന്ന​ക്കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. മാ​യ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ബ്ലോ​ക്ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ്, ഡോ.​ശ്രീ​രാ​ജ്, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.