കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ സം​ഭാ​വ​ന ചെ​യ്തു
Sunday, May 30, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച കോ​വി​ഡ് വാ​ര്‍​ഡി​ലേ​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ സം​ഭാ​വ​ന ചെ​യ്തു.
16 വീ​തം സ്റ്റീ​ല്‍ ക​ട്ടി​ല്‍ മെ​ത്ത, ത​ല​യി​ണ, എ​ട്ടു വീ​തം സ്റ്റീ​ല്‍ കാ​ബി​ന​റ്റ് ഷെ​ല്‍​ഫ്, സ്റ്റീ​ല്‍ അ​ല​മാ​ര, പ്ലാ​സ്റ്റി​ക് ക​സേ​ര എ​ന്നി​വ​യാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​വി. സു​രേ​ഷ് കു​മാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ലി​സ്റ്റ് മ​ന്ത്രി​ക്ക് കൈ​മാ​റി. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സ​ജി​ത്ത് കു​മാ​ര്‍, യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​ഫി​റോ​സ്, മാ​ത്യു എം. ​അ​ല​ക്‌​സ്, എ​സ്. ല​ക്ഷ്മി ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.