വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണം: ഏ​കോ​പ​ന​സ​മി​തി
Thursday, June 10, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ടി​യ​ന്തി​ര​മാ​യി വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വ​ലി​യ ന​ഷ്ടം സ​ഹി​ച്ചു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന വ്യാ​പാ​രി​ക​ളെ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണം. അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കു​ന്ന ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 14നു ​ജി​ല്ല​യി​ലെ യൂ​ണി​റ്റു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കെ. ​ഇ. മാ​ത്യു കൂ​ട​ൽ ശ്രീ​കു​മാ​ർ, ആ​ർ. അ​ജ​യ​കു​മാ​ർ, എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ, വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ, എം. ​സ​ലിം, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, സി. ​വി. മാ​ത്യു, ക​ല​ഞ്ഞൂ​ർ ശ്രീ​കു​മാ​ർ, അം​ബു​ജാ​ക്ഷ​ൻ, സ​ദാ​ശി​വ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.