കോ​വി​ഡ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി പ്ര​വാ​സി യു​വാ​വ്
Thursday, June 10, 2021 10:04 PM IST
കോ​ഴ​ഞ്ചേ​രി: വി​ദേ​ശ മ​ല​യാ​ളി​യാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു സ​ഹാ​യ​ഹ​സ്തം. കോ​ഴ​ഞ്ചേ​രി കീ​ഴു​ക​ര കോ​യി​ക്ക​ലേ​ത്ത് അ​നി​യ​ന്‍റെ മ​ക​ൻ ജോ​ർ​ജി തോ​മ​സാ​ണ് (34) റീ​സ്റ്റോ​ർ കേ​ര​ള എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കോ​ട്ട​യം കു​റി​ച്ചി, പ​ന​ച്ചി​ക്കാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​ട​പ്പാ​ൾ, ചെ​ങ്ങ​ന്നൂ​ർ, ഇ​ട​നാ​ട്, മാ​രാ​മ​ണ്‍, കീ​ഴു​ക​ര തു​ട​ങ്ങി 12 സ്ഥ​ല​ങ്ങ​ളി​ൽ 1000 രൂ​പ വി​ല​വ​രു​ന്ന 300 ഭ​ഷ്യ​ക്കി​റ്റു​ക​ൾ ആ​ദ്യ​ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്തു. കീ​ഴു​ക​ര​യി​ൽ ന​ട​ന്ന വി​ത​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​റ്റി. വാ​സു, അ​നി​യ​ൻ കോ​യി​ക്ക​ലേ​ത്ത്, സ​ത്യ​ൻ നാ​യ​ർ, ലി​ബു മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. ഓ​സ്ട്രേ​ല​യ​യി​ലെ സാ​മൂ​ഹ്യ സേ​വ​ന സം​ഘ​ട​ന​യാ​യ മ​സ്റ്റാ​ർ​ഡ് സീ​ഡ് ഫാ​മി​ലി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​ണ് ജോ​ർ​ജി.