തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂടുതൽ ആ​ശ്വാ​സ ധ​ന​വും അ​ഡ്വാ​ൻ​സും ന​ൽ​ക​ണം: ഐ​എ​ൻ​ടി​യു​സി
Thursday, June 10, 2021 10:06 PM IST
തി​രു​വ​ല്ല: ലോ​ക്ഡൗ​ൺ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചു​മ​ട്ട്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) തി​രു​വ​ല്ല താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ചു​മ​ട്ട്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ആ​യി​രം രൂ​പ ഒ​ട്ടും പ​ര്യാ​പ്ത​മ​ല്ല. ആ​ശ്വാ​സ ധ​ന​മാ​യി കു​റ​ഞ്ഞ​ത് 5000 രൂ​പ അ​നു​വ​ദി​ക്കു​ക​യും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് 20000 രൂ​പ വേ​ത​ന അ​ഡ്വാ​ൻ​സാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ക​യും വേ​ണ​മെ​ന്ന് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജി മ​ഞ്ഞാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​ശ്രീ​കാ​ന്ത്, ഹ​രി പി.​നാ​യ​ർ, ബി​ജി​മോ​ൻ ചാ​ലാ​ക്കേ​രി​ൽ, റ്റി. ​മോ​വി​മോ​ൻ, റ്റി.​സി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.