കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി, യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​വ്
Thursday, June 10, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ ആ​റു ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.
പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്കൊ​പ്പം തി​രു​വ​ല്ല, വ​ട​ശേ​രി​ക്ക​ര, പു​ന​ലൂ​ർ, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു​വീ​തം സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ചു. രാ​വി​ലെ 6.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സോ​ടെ​യാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​ക​ളി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ബ​സു​ക​ളെ​ത്തു​ന്നു​ണ്ട്.
കൊ​ല്ലം - പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ ര​ണ്ട് ബ​സു​ക​ളാ​ണു​ള്ള​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ട്രി​പ്പു​ക​ൾ.അ​വ​ശ്യ​സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ച ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​ണ്. ബ​സു​ക​ൾ​ക്ക് ഫെ​യ​ർ​സ്റ്റേ​ജു​ക​ളും കു​റ​വാ​ണ്. അ​തി​നാ​ൽ യാ​ത്രാ​നി​ര​ക്ക് കൂ​ടും. ബ​സി​ൽ പ​കു​തി സീ​റ്റി​ൽ​പോ​ലും ആ​ളി​ല്ലാ​യി​രു​ന്നു. രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ 63 യാ​ത്ര​ക്കാ​രാ​ണ് ആ​കെ ക​യ​റി​യ​ത്. വ​രും​ദി​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നാ​ളെ​യും മ​റ്റ​ന്നാ​ളും ബ​സ് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.
തി​രു​വ​ല്ല​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള തി​രു​വ​ല്ല - പാ​ല​ക്കാ​ട് ഷെ​ഡ്യൂ​ളി​ൽ നി​ന്ന് ആ​കെ ല​ഭി​ച്ച​ത് ആ​യി​രം രൂ​പ​യാ​ണ്. ഇ​ന്ന് മു​ത​ൽ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സു​ക​ൾ​കൂ​ടി ആ​രം​ഭി​ച്ചേ​ക്കും.
അ​ടൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒ​രു സ​ർ​വീ​സ് മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ജി​ല്ല​യി​ലെ മ​റ്റ് ഡി​പ്പോ​ക​ളി​ൽ നി​ന്ന് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.