പ്ര​ള​യ​ദു​രി​ത​ഫ​ണ്ട് വി​നി​യോ​ഗം ന​ട​പ​ടി​ക​ൾ സു​താ​ര്യം: മു​സ്‌​ലിം​ലീ​ഗ്
Thursday, June 10, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച ഫ​ണ്ട് വി​നി​യോ​ഗി​ച്ച​ത് തി​ക​ച്ചും സു​താ​ര്യ​മാ​യി​ട്ടാ​ണെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലി ന​ട​ത്തി​യ ആ​രോ​പ​ണം വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ല. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​മ​ദ് പ​റ​ഞ്ഞു. ഫ​ണ്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ലീ​ഗ് ജി​ല്ലാ, സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളു​ടെ മു​ന്പാ​കെ​യു​ള്ള​താ​ണ്. 11.25 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ല​യ്ക്കു ല​ഭി​ച്ച​ത്. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം പ്ര​ള​യ​ഫ​ണ്ട് ന​ൽ​കി​യ​ത് തി​ക​ച്ചും അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ​ക്കാ​ണ്. 7.20 ല​ക്ഷം രൂ​പ ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി റാ​ന്നി​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. പി​ന്നോ​ക്ക ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക​ട​ക്കം പാ​ർ​ട്ടി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ന​ൽ​കാ​നാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​കാ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ ്ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം. പ്ര​ള​യ​കാ​ല​ത്ത് ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും താ​ൻ പാ​ർ​ട്ടി സ​ഹാ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​രി മ​ന്ദി​ര​വും വ്യ​ക്ത​മാ​ക്കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ക്കീ​ർ ഹു​സൈ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.