നി​കു​തി തി​രി​ച്ച് ന​ല്കി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, June 10, 2021 10:08 PM IST
തി​രു​വ​ല്ല: ഇ​ന്ധ​ന വി​ല നൂ​റി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ നി​കു​തി​യാ​യ 61 രൂ​പ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് തി​രി​കെ ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
പൊ​ടി​യാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ പ​മ്പി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ വെ​ൺ​പാ​ല, മാ​ത്യു വ​ർ​ക്കി, ആ​ന​ന്ദു, റോ​ൺ റെ​ജി, ജെ​റി കു​ള​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലോ​റി മ​റി​ഞ്ഞു

അ​ടൂ​ർ: എം​സി റോ​ഡി​ൽ, അ​ടൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം ചു​ടു​ക​ട്ട ഇ​റ​ക്കി​യ​തി​ന് ശേ​ഷം തി​രി​കെ വ​ന്ന ലോ​റി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ൽ ചു​ടു​ക​ട്ട ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​യ ലോ​റി​യാ​ണ്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് വാ​ഹ​നം മ​റി​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ആ​ള​പാ​യം ഇ​ല്ല. 90 ശ​ത​മാ​നം പ​ണി തീ​ർ​ന്ന വീ​ടി​ന്‍റെ ഒ​രു​വ​ശ​ത്തേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.