വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും
Friday, June 11, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട:കാ​ട്ടു​പ​ന്നി​യു​ടെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ സ​വി​ശേ​ഷ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. നി​യ​മ​സ​ഭ​യി​ൽ കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും വ്യാ​പ​ക അ​ക്ര​മം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
ര​ണ്ടു മ​നു​ഷ്യ ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ട്ടു. രൂ​ക്ഷ​മാ​യ പ​ന്നി ശ​ല്ല്യം കാ​ര​ണം ക​ർ​ഷ​ക​ർ കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ടാ​പ്പിം​ഗ് ന​ട​ത്താ​ൻ പോ​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി പി​ന്നീ​ട് കാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നി​ല്ല. ഇ​തി​ൽ നി​ന്നെ​ല്ലാം ക​ർ​ഷ​ക​രെ​യും ജ​ന​ങ്ങ​ളേ​യും ര​ക്ഷി​ക്കാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും എം.​എ​ൽ.​എ അ​ഭ്യ​ർ​ത്ഥി​ച്ചു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​വ​ർ​ഷം 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ന​ഷ്ട പ​രി​ഹാ​രം ന​ല്കു​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി 13 ജി​ല്ല​ക​ളി​ൽ വ​നം വ​കു​പ്പ് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​രോ​ർ​ജ്ജ വേ​ലി​ക​ളും ആ​ന പ്ര​തി​രോ​ധ മ​തി​ലു​ക​ളു കി​ട​ങ്ങു​ക​ളും വ​ന്യ​മൃ​ഗ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​നാ​യി നി​ർ​മി​ക്കു​ന്നു​ണ്ട്. 1980ലെ ​നി​യ​മ നി​ർ​മാ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ന്ന​ത്.