കാ​തോ​ലി​ക്കാ ബാ​വ​യെ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു
Friday, June 11, 2021 10:01 PM IST
തി​രു​വ​ല്ല: പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യെ മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​ന്ദ​ർ​ശി​ച്ചു. ചി​കി​ത്സാ പു​രോ​ഗ​തി ചോ​ദി​ച്ച​റി​ഞ്ഞ ഗ​വ​ർ​ണ​ർ കൊ​റോ​ണ​ക്കാ​ല​ത്ത് സ​ഭ ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. ഗ​വ​ർ​ണ​റെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല ആ​ശു​പ​ത്രി സി​ഇ​ഒ ഫാ.​എം.​സി. പൗ​ലോ​സ്, ഫാ.​എ​ബി ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ബാ​ല​വേ​ല വി​രു​ദ്ധ പ്ര​ചാ​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്- ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻയൂ​ണി​റ്റ് മു​ഖേ​ന ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യെ പൂ​ർ​ണ​മാ​യും ബാ​ല​വേ​ല വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​പി. സ​ജി​നാ​ഥ് പ്ര​തി​ജ്ഞ ചൊ​ല്ലും. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ്ര​സീ​ൻ കു​ന്നം​പ​ള്ളി ന​യി​ക്കും.