ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് നി​ർ​മാ​ണം ഉടൻ
Friday, June 11, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ഈ ​മാ​സം ആ​രം​ഭി​ക്കും. പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു.
ചെ​ന്നൈ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ട് പ്ലാ​ന്‍റു​ക​ളാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. വ​ലി​യ പ്ലാ​ന്‍റി​ൽ നി​ന്നും ഒ​രു മി​നി​റ്റി​ൽ 1000 ലി​റ്റ​റും ചെ​റി​യ പ്ലാ​ന്‍റി​ൽ നി​ന്നും ഒ​രു മി​നി​റ്റി​ൽ 500 ലി​റ്റ​ർ ഓ​ക്സി​ജ​നു​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, മ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നീ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് സി​എ​സ​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ളി​ൽ ആ​ദ്യ​ത്തേ​ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി 40 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ന​ൽ​കു​ന്ന​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ഒ​രാ​ഴ്ച​യി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഒ​രു മാ​സം ഉ​ദ്ദേ​ശം 40 ല​ക്ഷം രൂ​പ എ​ച്ച്എം​സി ഫ​ണ്ടി​ൽ​നി​ന്നും ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ഒ​രു വ​ർ​ഷം കൂ​ടി നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ചെ​ല​വ് ഉ​ണ്ടാ​കു​മെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം വി​ല​യി​രു​ത്തി.
പ്ലാ​ന്‍റ് നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി ഇ​തി​ന​കം മൂ​ന്നു യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നി​രു​ന്നു. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളൊ​ക്കെ നീ​ക്കി പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി എ ​ബ്ലോ​ക്കി​നു പു​റ​കു​വ​ശ​മു​ള്ള സ്ഥ​ല​മാ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യ​ന്ത്ര സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ സ​മീ​പ​മു​ള​ള സ്വ​കാ​ര്യ​വ​സ്തു​വി​ലൂ​ടെ​യാ​ണു പോ​കേ​ണ്ട​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ​മ്മ​തം ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ വ​സ്തു ഉ​ട​മ​ക​ളി​ൽ നി​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. 40 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ പാ​സാ​ക്കി​യ​ത്.