അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്ക​ണം
Friday, June 11, 2021 10:05 PM IST
ഓ​മ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും ഉ​ട​മ​സ്ഥ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ മു​റി​ച്ചു​നീ​ക്കി​യ ശേ​ഷം വി​വ​രം രേ​ഖാ​മൂ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. വൃ​ക്ഷ​ങ്ങ​ളോ, ശി​ഖ​ര​ങ്ങ​ളോ മു​റി​ക്കാ​ത്ത​തു മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
വാ​ഹ​ന​യാ​ത്രി​ക​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന വി​ധ​ത്തി​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, ചെ​ടി​ക​ൾ, ഫ്ള​ക്സ്, ബാ​ന​ർ എ​ന്നി​വ​യും നീ​ക്കം ചെ​യ്യ​ണം. അ​ന​ധി​കൃ​ത​മാ​യി റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ൾ കൈ​യേ​റി കൃ​ഷി ചെ​യ്ത​വ​ർ അ​ടി​യ​ന്തി​ര​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04682350237.