വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യ​നാ മ​ത്സ​രം
Friday, June 11, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട:കേ​ര​ളാ ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ 19 വാ​യ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​നാ മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ വാ​യി​ച്ചി​ട്ടു​ള്ള മ​ല​യാ​ളം,ഇം​ഗ്ലി​ഷ് കൃ​തി​ക​ളി​ലെ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് മൂ​ന്നു മി​നി​റ്റി​ൽ അ​ധി​ക​രി​ക്കാ​ത്ത അ​വ​ത​ര​ണം വീ​ഡി​യോ​യി​ൽ എ​ടു​ത്ത് വി​മു​ക്തി മി​ഷ​നി​ലേ​ക്ക് അ​യ​ക്ക​ണം.
മി​ക​ച്ച സൃ​ഷ്ടി​ക​ൾ​ക്ക് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ്മാ​നം ല​ഭി​ക്കും. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സൃ​ഷ്ടി​ക​ളു​ടെ വീ​ഡി​യോ ത​യ്യാ​റാ​ക്കി വി​മു​ക്തി മി​ഷ​ന്‍റെ [email protected] എന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ 0468 2222873.