അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ലവി​രു​ദ്ധ ദി​നം ഇ​ന്ന്; 26 കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു
Friday, June 11, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട:ബാ​ല​വേ​ല നി​രോ​ധ​ന നി​യ​മം ന​ട​പ്പി​ലാ​ക്കി​യ നാ​ൾ മു​ത​ൽ പ​ത്ത​നം​തി​ട്ട ലേ​ബ​ർ വ​കു​പ്പ് മു​ഖേ​ന ജി​ല്ല​യി​ൽ ബാ​ല​വേ​ല ത​ട​യു​ന്ന​തി​നു ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ. ബാ​ല​വേ​ല​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്നെ​ങ്കി​ലും,
2014 ൽ ​സം​സ്ഥാ​ന​മാ​കെ നി​ല​വി​ൽ വ​ന്ന ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് മു​ഖേ​നെ ബാ​ല​വേ​ല നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.
14 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള കു​ട്ടി​ക​ളെ അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ടെ ജോ​ലി​ക​ൾ ചെ​യ്യി​ക്കാ​മെ​ന്ന് ബാ​ല​വേ​ല നി​രോ​ധ​ന നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ജി​ല്ല​യി​ൽ ചി​ല വ്യ​വ​സാ​യ ശാ​ല​ക​ളി​ലും ഹോ​ട്ട​ലു​ക​ളും കു​ട്ടി​ക​ളെ ജോ​ലി ചെ​യ്യി​ച്ച​ത് ത​ട​യാ​ൻ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ ജി​ല്ല​യി​ൽ ബാ​ല​വേ​ല ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നും ക​ഴി​ഞ്ഞു.
ജി​ല്ല​യി​ൽ അ​ധി​ക​മാ​യി ബാ​ല​വേ​ല ന​ട​ന്നി​രു​ന്ന​ത് മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ചും ക​ണ്‍​വ​ൻ​ഷ​നു​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്. 2016 മു​ത​ൽ 26 കു​ട്ടി​ക​ളെ ബാ​ല​വേ​ല​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ഖേ​നെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ബാ​ല​വേ​ല ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​ത് മാ​ത്ര​മ​ല്ല, ഇ​ത്ത​രം കു​ട്ടി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്.