അ​ക്ഷ​ര മു​ത്ത​ശി വി​ട​വാ​ങ്ങി, നൂ​റ്റി​പന്ത്രണ്ടാം വ​യ​സി​ൽ
Friday, June 11, 2021 10:05 PM IST
അ​ത്തി​ക്ക​യം: നൂ​റ്റി​പ​ന്ത്രണ്ടിന്‍റെ നി​റ​വി​ലാ​യി​രു​ന്ന ഗൗ​രി മു​ത്ത​ശി വി​ട​വാ​ങ്ങി. ക​ടു​മീ​ൻ​ചി​റ അ​രീ​പ​റ​ന്പി​ൽ ഗൗ​രി നാ​ട്ടി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ആ​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല, നാ​ടി​ന്‍റെ അ​ക്ഷ​ര മു​ത്ത​ശി കൂ​ടി​യാ​യി​രു​ന്നു.ക​ടു​മീ​ൻ​ചി​റ​യു​ടെ മ​ണ്ണി​ൽ ആ​ശാ​ട്ടി​യാ​യി അ​റി​വി​ന്‍റെ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചി​രു​ന്ന​ത് ഗൗ​രി​യാ​യി​രു​ന്നു.

ത​ല​മു​റ​ക​ളെ ഹ​രി​ശ്രീ​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു.മൂന്ന് മ​ക്ക​ളും കൊച്ചുമക്കളും ചെ​റു​മ​ക്ക​ളും കു​ഞ്ഞു​മ​ക്ക​ളും അ​ട​ങ്ങു​ന്ന വ​ലി​യ ഒ​രു കു​ടും​ബം വി​ട​വാ​ങ്ങു​ന്പോ​ൾ ഗൗ​രി​ക്കു​ണ്ട്. ഒ​പ്പം ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്ത് വ​ലി​യൊ​രു ശി​ഷ്യ സ​ന്പ​ത്തും. എ​ല്ലാ കാ​ര്യ​വും പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ഠം. വാ​ർ​ധ​ക്യ​ത്തി​ന്‍റെ ആ​ല​സ്യം അ​ല​ട്ടി​യ​പ്പോ​ഴും ആ ​പു​ഞ്ചി​രി ചു​ണ്ടി​ൽ നി​ന്നു മാ​റി​യി​രു​ന്നി​ല്ല.

ആരെയും പു​ഞ്ചി​രി​യോ​ടെ സ്വീ​ക​രി​ക്കാ​നും സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ജീ​വി​തം പോ​രാ​ട്ട​ത്തി​ന്േ‍​റ​താ​ണെ​ന്നും അ​ത് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ, സ​ഹ​ന​ത​യോ​ടെ, എ​ളി​മ​യോ​ടെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന പാ​ഠ​മാ​ണ് ഗൗ​രി മു​ത്ത​ശി​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ന​ൽ​കി​യ​ത്.

രാ​ജ​ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലും ബ്രി​ട്ടീ​ഷ് മേ​ൽ​ക്കോ​യ്മ​യു​ടെ ഘ​ട്ട​ത്തി​ലും പി​ന്നീ​ട് ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​ത്തി​ലും നാ​ടി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളോ​ടൊ​പ്പം ഗൗ​രി ഉ​ണ്ടാ​യി​രു​ന്നു.

കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ​പ്പോ​ഴും ക​ട​ന്നു​വ​ന്ന വ​ഴി​ക​ളെ മ​റ​ക്കാ​ൻ അ​വ​ർ ത​യാ​റ​ല്ലാ​യി​രു​ന്നു.