വ്യാപാരികൾ നില്പ് സമരം നടത്തും
Sunday, June 13, 2021 12:07 AM IST
തി​രു​വ​ല്ല: അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് ലോ​ക്ഡൗ​ണി​ന്‍റെ പേ​രി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്, വ്യാ​പാ​ര മേ​ഖ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ല്പ് സ​മ​രം ന​ട​ത്തും. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ക​ട​ക​ൾ ലോ​ക്ഡൗ​ണി​ൽ അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ച​തി​നാ​ൽ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ത​ങ്ങ​ളെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. 16നു ​ശേ​ഷം എ​ല്ലാ ക​ട​ക​ളും തു​റ​ന്ന പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ്യാ​പാ​ര - സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും വ്യാ​പാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.