പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്നുത​ന്നെ
Sunday, June 13, 2021 12:07 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്ന​ലെ​യും 12 ശ​ത​മാ​നം. പ​ത്തി​ൽ താ​ഴെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്പോ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ 20 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഇ​പ്പോ​ഴും പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.

ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള്ള പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.51 ശ​ത​മാ​ന​മാ​ണ്.പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​പ്പോ​ഴും 20 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള​ത്. ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ളി​ൽ പ്ര​മാ​ട​ത്തെ ടി​പി​ആ​ർ 21.7 ശ​ത​മാ​ന​മാ​ണ്. സീ​ത​ത്തോ​ട് 19.7, നെ​ടു​ന്പ്രം 19.5, ആ​നി​ക്കാ​ട് 18.9, കു​റ്റൂ​ർ 18.5, കു​ന്ന​ന്താ​നം 18.3, പ​ഴ​വ​ങ്ങാ​ടി 18.3 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സി​റ്റി​വി​റ്റി ശ​ത​മാ​നം കു​ടു​ത​ലു​ള്ള മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ൾ.

ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ർ 8.2, പ​ന്ത​ളം 13.3, പ​ത്ത​നം​തി​ട്ട 7.6, തി​രു​വ​ല്ല 11.4 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യും മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​റ·ു​ള 11.3, അ​രു​വാ​പ്പു​ലം 10.9, അ​യി​രൂ​ർ 7.1, ചെ​ന്നീ​ർ​ക്ക​ര 16.9, ചെ​റു​കോ​ൽ 13, ചി​റ്റാ​ർ 10.9, ഏ​റ​ത്ത് 13.6, ഇ​ല​ന്തൂ​ർ 10, ഏ​നാ​ദി​മം​ഗ​ലം 10.5, ഇ​ര​വി​പേ​രൂ​ർ 8.6, ഏ​ഴം​കു​ളം 15.8, എ​ഴു​മ​റ്റൂ​ർ 17.4, ക​ട​ന്പ​നാ​ട് 15.6, ക​ട​പ്ര 15.3, ക​ല​ഞ്ഞൂ​ർ 15.1, ക​ല്ലൂ​പ്പാ​റ 14.6, ക​വി​യൂ​ർ 13.3, കൊ​ടു​മ​ണ്‍ 10.2, കോ​യി​പ്രം 7.6, കോ​ന്നി 11.9, കൊ​റ്റ​നാ​ട് 14.2, കോ​ട്ടാ​ങ്ങ​ൽ 12.7, കോ​ഴ​ഞ്ചേ​രി 9.1, കു​ള​ന​ട 7, മ​ല​യാ​ല​പ്പു​ഴ 11.7, മ​ല്ല​പ്പ​ള്ളി 4.5, മ​ല്ല​പ്പു​ഴ​ശേ​രി 6.7, മെ​ഴു​വേ​ലി 8.7, മൈ​ല​പ്ര 9.2, നാ​റാ​ണം​മൂ​ഴി 13.8, നാ​ര​ങ്ങാ​നം 8.9, നി​ര​ണം 7.1, ഓ​മ​ല്ലൂ​ർ 12, പ​ള്ളി​ക്ക​ൽ 14.3, പ​ന്ത​ളം തെ​ക്കേ​ക്ക​ര 9.9, പെ​രി​ങ്ങ​ര 17.4, പു​റ​മ​റ്റം 10.7, റാ​ന്നി 13.3, അ​ങ്ങാ​ടി 9.3, തോ​ട്ട​പ്പു​ഴ​ശേ​രി 17.4, തു​ന്പ​മ​ണ്‍ 6.4, വ​ട​ശേ​രി​ക്ക​ര 11.7, വ​ള്ളി​ക്കോ​ട് 7.6, വെ​ച്ചൂ​ച്ചി​റ 15 എ​ന്ന ക​ണ​ക്കി​ലു​മാ​ണ് ടി​പി​ആ​ർ.

441 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 441 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്. 440 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 110329 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 102939 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 632 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 104417 ആ​യി. നി​ല​വി​ൽ 5320 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 24049 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3743 സ്ര​വ​സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ ശേ​ഖ​രി​ച്ചു. 1890 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ആ​റു മ​ര​ണം​കൂ​ടി

കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​റു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (37), കു​ള​ന​ട സ്വ​ദേ​ശി​നി (72), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (74), തി​രു​വ​ല്ല സ്വ​ദേ​ശി (72), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (75), വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (77) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.31 ശ​ത​മാ​ന​മാ​ണ്.

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 7, തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് 5 (നി​ര​വി​ല്‍ തൈ​വ​ച്ച​തി​ല്‍ പ​ടി മു​ത​ല്‍ ഓ​റേ​ത്ത് പ​ടി വ​രെ), ക​ല്ലൂ​പ്പാ​റ വാ​ര്‍​ഡ് 11 (നെ​ടും​പാ​റ കോ​ള​നി), വാ​ര്‍​ഡ് 12 (ക​രി​മ്പി​ന്‍ പ​ടി മു​ത​ല്‍ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി കു​രി​ശ​ടി വ​രെ), കു​ന്ന​ന്താ​നം വാ​ര്‍​ഡ് 4 (കാ​ര​യ്ക്കാ​ട് കോ​ള​നി), വാ​ര്‍​ഡ് 5 (പു​ന്ന​മ​ണ്‍ കോ​ള​നി) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.