സു​രേ​ഷ് ഗോ​പി​യു​ടെ ഛായാ​ചി​ത്രം ഇ​ല​ക​ളി​ൽ തീ​ർ​ത്ത് അ​ന​ന്തു
Sunday, June 13, 2021 12:11 AM IST
മ​ല്ല​പ്പ​ള്ളി: ച​ല​ച്ചി​ത്ര​താ​രം സു​രേ​ഷ് ഗോ​പി​യു​ടെ ഛായാ​ചി​ത്രം ഇ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച നേ​ട്ട​വു​മാ​യി എ​ൻ​ജീ​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി.ചെ​ങ്ങ​രൂ​ർ ക​ടു​വാ​കു​ഴി​യി​ൽ അ​ന​ന്തു ഷാ​ജ​നാ​ണ് മ​ഹാ​ഗ​ണി​യു​ടെ ഇ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​രേ​ഷ് ഗോ​പി​യു​ടെ ഛായ​ചി​ത്രം വ​ര​ച്ച​ത്. ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് അ​ന​ന്തു അ​ർ​ഹ​നാ​യി. 3.59 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് 2.14 മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ചി​ത്രം വ​ര​ച്ച​ത്. ഷാ​ജ​ൻ, മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ന​ന്തു ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.