മൂ​ഴി​യാ​ര്‍ വ​ന​മേ​ഖ​ല​യി​ലെ പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ച് ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ
Sunday, June 13, 2021 10:10 PM IST
സീ​ത​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴി​യാ​ര്‍ വ​ന മേ​ഖ​ല​യി​ലെ പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ സ്‌​പെ​ഷ​ല്‍ കി​റ്റും എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു.

കോ​വി​ഡ് മൂ​ലം മാ​സ​ങ്ങ​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന ലോ​ക്ഡൗ​ണ്‍, ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷം എ​ന്നി​വ കാ​ര​ണം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി സാ​യി​പ്പി​ന്‍ കു​ഴി, വേ​ലു​ത്തോ​ട്, കൊ​ച്ചാ​ണ്ടി, മൂ​ഴി​യാ​ര്‍ 40 എ​ന്നീ കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും, ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മൊ​പ്പം എം​എ​ല്‍​എ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഭ​ക്ഷ്യ സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം പ​തി​നെ​ട്ടി​നം സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന കി​റ്റാ​ണ് എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്ത​ത്. സി​വി​ല്‍ സ​പ്ലൈ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍​ക്ക് പു​റ​മെ​യാ​ണ് സ്‌​പെ​ഷ​ല്‍ കി​റ്റും ന​ല്കി​യ​ത്.

കോ​ള​നി​ക​ളി​ലെ 18 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും എം​എ​ല്‍​എ ഉ​റ​പ്പു ന​ല്കി.

കോ​ള​നി​ക​ളി​ല്‍ താ​മ​സ​ക്കാ​രാ​യ​വ​രി​ല്‍ ആ​ര്‍​ക്കും നി​ല​വി​ല്‍ രോ​ഗം ഇ​ല്ലെ​ന്ന് എം​എ​ല്‍​എ​യെ ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍ അ​റി​യി​ച്ചു. വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എം​എ​ല്‍​എ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​ര്‍​ദേ​ശം ന​ല്കി.

എം​എ​ല്‍​എ​യോ​ടൊ​പ്പം സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. സു​ധീ​ര്‍ , പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​ആ​ര്‍. പ്ര​മോ​ദ്, ശ്രീ​ല​ജ അ​നി​ല്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ ശ​ശി, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.