കെ ​റെ​യി​ല്‍ പ​ദ്ധ​തി: ആ​ശ​ങ്ക ഏ​റെ​യും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍
Sunday, June 13, 2021 10:12 PM IST
കോ​ഴ​ഞ്ചേ​രി: കാ​സ​ര്‍​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം സി​ല്‍​വ​ര്‍ ലൈ​ന്‍ വേ​ഗ റെ​യി​ല്‍​വേ​യ്ക്കു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കേ ജി​ല്ല​യി​ലും ആ​ശ​ങ്ക.
നി​ല​വി​ലെ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ജ​ന​സാ​ന്ദ്ര​ത ഏ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പാ​ത ക​ട​ന്നു​പോ​കു​ ന്നു​ണ്ട്. ജി​ല്ല​യി​ലാ​ക​ട്ടെ പാ​ത​യ്ക്ക് സ്റ്റേ​ഷ​നും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13, 17 വാ​ര്‍​ഡു​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.
ഇ​പ്പോ​ഴ​ത്തെ അ​ലൈ​ന്‍​മെ​ന്‍റ് ് പ്ര​കാ​രം 13,17 വാ​ര്‍​ഡു​ക​ള്‍ കൂ​ടാ​തെ പൂ​വ​ത്തൂ​ര്‍, ചെ​റു​വ​ള്ളി​പ്പ​ടി, നെ​ല്ലി​ക്ക​ല്‍, നെ​ല്ലി​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും, ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളും സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.
ജ​ന​സാ​ന്ദ്ര​ത ഏ​റെ​യു​ള്ള കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്.
ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​പ​ണി വി​ല​യു​ടെ ര​ണ്ടു മു​ത​ല്‍ നാ​ല് വ​രെ ഇ​ര​ട്ടി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കു​മെ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഭ​യാ​ശ​ങ്ക​യി​ലാ​ണ്.
15 മീ​റ്റ​ര്‍ മു​ത​ല്‍ 25 മീ​റ്റ​ര്‍ വ​രെ ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തും ജ​ന​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
നി​ര്‍​ദ്ദി​ഷ്ട ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും താ​മ​സ​സ്ഥ​ല​ങ്ങ​ളു​മാ​ണ്.
വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​മെ​ന്ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​പ്ര​ദേ​ശ​ത്ത് സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു.
വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കാ​നു​ള്ള ശ്ര​മം സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ കീ​റി​മു​റി​ച്ചു​കൊ​ണ്ടു​ള്ള റെ​യി​ല്‍​പ്പാ​ത പ​രി​സ്ഥി​തി ആ​ഘാ​ത​വും ഏ​റെ ഉ​ണ്ടാ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

ന​ഷ്ട​പ​രി​ഹാ​ര വാ​ഗ്ദാ​നം: തെ​റ്റി​ധാ​ര​ണ പ​ര​ത്താ​നെ​ന്ന്

പ​ത്ത​നം​തി​ട്ട: സി​ല്‍​വ​ര്‍ ലൈ​ന്‍ റെ​യി​ല്‍​പാ​ത​യ്ക്കു വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് ഭൂ​മി വി​ല​യു​ടെ ര​ണ്ടു മു​ത​ല്‍ നാ​ലി​ര​ട്ടി വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന കെ ​റെ​യി​ല്‍ എം​ഡി​യു​ടെ പ്ര​ഖ്യാ​പ​നം തെ​റ്റി​ധാ​ര​ണ പ​ര​ത്തു​വാ​നും ഇ​ര​ക​ളെ വ​ഞ്ചി​ക്കാ​നു​മാ​ണെ​ന്ന് സം​സ്ഥാ​ന കെ ​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​പി.​ബാ​ബു​രാ​ജ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്.​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് വി​ക​സ​ന​ത്തി​ന്റെ പേ​രി​ല്‍ ഭൂ​മി ന​ഷ്ട​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ച്ചി​ട്ടി​ല്ല.
വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട മൂ​ല​മ്പി​ള്ളി നി​വാ​സി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി തെ​രു​വി​ലാ​ണ്.​ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ലും ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് നാ​ലി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കു​മെ​ന്ന് കെ ​റെ​യി​ല്‍ എം​ഡി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം​ഡി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ ത​ള്ളി​പ്പ​റ​യു​ക​യും ശാ​സി​ക്കു​ക​യും ചെ​യ്ത​ത് വി​സ്മ​രി​ക്കാ​റാ​യി​ട്ടി​ല്ല.
കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​ല്‍ തെ​റ്റി​ധാ​ര​ണ പ​ട​ര്‍​ത്തു​വാ​നും ഇ​ര​ക​ളെ വ​ഞ്ചി​ക്കാ​നും വേ​ണ്ടി മാ​ത്രം ന​ട​ത്തു​ന്ന ഒ​ട്ടും ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും കെ ​റെ​യി​ല്‍ എം​ഡി പി​ന്മാ​റ​ണ​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.