ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഇ​തേ​വ​രെ 14 കേ​സു​ക​ള്‍
Sunday, June 13, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നു പ​ണം വാ​ങ്ങി മു​ങ്ങി​യെ​ന്ന പ​രാ​തി​ക​ളി​ല്‍ ഇ​തേ​വ​രെ 14 കേ​സു​ക​ള്‍ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ലി​ശ ന​ല്‍​കു​ന്ന​തി​ല്‍ ത​ട​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ​വ​രോ​ട് ഉ​ട​മ അ​ല്പം സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ഒ​രാ​ഴ്ച മു​മ്പ് കു​ടും​ബ​സ​മേ​തം ഉ​ട​മ സ​ജി സാം ​മു​ങ്ങി​യ​ത്. ഇ​തോ​ടെ പ​രാ​തി​ക്കാ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ച് പ​ണം തി​രി​കെ വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന​താ​യി​രു​ന്നു നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യം. നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ന്‍ പ​രാ​തി​ക്കാ​ര്‍ ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും ഉ​ട​മ​യും കു​ടും​ബ​വും നാ​ടു​വി​ട്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം പോ​ലീ​സി​നു​മേ​ല്‍ ഉ​ണ്ടാ​യ​ത്.
ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി 100 കോ​ടി ക​വി​യു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
അ​മ്പ​തോ​ളം പ​രാ​തി​ക​ള്‍ ഇ​തേ​വ​രെ ല​ഭി​ച്ച​തി​ല്‍ 49 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ല്‍ നാ​ലും അ​ടൂ​രി​ല്‍ പ​ത്തും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് 30 കോ​ടി​യും ഓ​മ​ല്ലൂ​രി​ല്‍ നി​ന്ന് 13 കോ​ടി​യും അ​ടൂ​രി​ല്‍ നി​ന്ന് ആ​റു​കോ​ടി​യും ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​തേ​വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ പ​റ​യു​ന്നു.
കോ​ന്നി വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പോ​പ്പു​ല​ര്‍ ഫൈ​നാ​ന്‍​സി​യേ​ഴ്‌​സി​ന്‍റെ ത​ക​ര്‍​ച്ച​യോ​ടെ​യാ​ണ് ത​റ​യി​ല്‍ ഫി​നാ​ന്‍​സ് പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് പ​റ​യു​ന്നു. പോ​പ്പു​ല​ര്‍ ഫൈ​നാ​ന്‍​സി​യേ​ഴ്‌​സി​ല്‍ ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ സ​ജി സാം ​നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. പ്ര​തി​സ​ന്ധി മ​ന​സി​ലാ​ക്കി​യ നി​ക്ഷേ​പ​ക​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ത​ന്റെ വ്‌​സ്തു​ക്ക​ള്‍ വി​റ്റ് പ​ണം ത​ന്നു​കൊ​ള്ളാ​മെ​ന്ന് ഉ​ട​മ പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ.
പ​ത്ത​നം​തി​ട്ട ര​ജി​സ്റ്റേ​ര്‍​ഡ് ഓ​ഫീ​സി​നു പു​റ​മേ ഓ​മ​ല്ലൂ​ര്‍, അ​ടൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശാ​ഖ​ക​ളു​ണ്ട്. 1991ല്‍ ​സ്വ​ര്‍​ണ​പ്പ​ണ​യ ഇ​ട​പാ​ടു​ക​ളു​മാ​യി ആ​രം​ഭി​ച്ച സ്ഥാ​പ​നം പി​ന്നീ​ട് നോ​ണ്‍ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഓ​മ​ല്ലൂ​ര്‍ ശാ​ഖ​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.