മീ​ൻ വി​ൽ​പ​ന​യ്ക്കൊ​രു​ങ്ങി യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് യൂ​ത്ത്‌ കെ​യ​ർ ‌
Tuesday, June 15, 2021 10:40 PM IST
റാ​ന്നി: ലോ​ക്ഡൗ​ണി​ൽ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ന് കൈ​ത്താ​ങ്ങാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ത്ത് കെ​യ​ർ. ചെ​റു​കോ​ൽ വാ​ഴ​ക്കു​ന്നം സ്വ​ദേ​ശി ജേ​ക്ക​ബ്‌ എ​ന്ന ഓ​ർ​ഗാ​നി​ക്ക്‌ മ​ത്സ്യ ക​ർ​ഷ​ക​ന്‍റെ ആ​ദ്യ വി​ള​വെ​ടു​പ്പാ​ണ് ലോ​ക്ഡൗ​ണി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്‌.
ക​ഴി​ഞ്ഞ്‌ ആ​റു മാ​സ​ത്തെ ത​ന്‍റെ അ​ധ്വാ​നം വെ​റു​തെ​യാ​കു​മെ​ന്ന നി​രാ​ശ​യി​ലി​രു​ന്ന ക​ർ​ഷ​ക​നു പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്‌ യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​ജി ഇ​ട​മു​റി​യാ​ണ്. സാം​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം. ഉ​ദ​യ​ൻ, ജോ​ബി മ​ണ​ക്കാ​ല​മ്പ​ള്ളി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ജേ​ക്ക​ബി​ന്‍റെ മീ​ൻ കു​ള​ത്തി​ന്‍റെ​യും പി​ട​ക്കു​ന്ന മീ​നു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. ‌
മാ​യ​മി​ല്ലാ​ത്ത പി​ട​ക്കു​ന്ന മ​ത്സ്യം ജി​വ​നോ​ടെ വീ​ടു​ക​ളി​ലേ​ക്ക്‌ എ​ത്തി​ക്കു​മെ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി മ​ത്സ്യ വ്യാ​പാ​രം യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത്‌ കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. ഏ​ക​ദേ​ശം 1200 കി​ലോ ചി​ത്ര​ലാ​ഡ ഇ​ന​ത്തി​ൽ​പെ​ട്ട മീ​നു​ക​ളാ​ണ് ജേ​ക്ക​ബി​ന്‍റെ കു​ള​ത്തി​ലു​ള്ള​ത്‌. വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച്‌ നി​മി​ഷ​ങ്ങ​ൾ​ക്ക്കം ഓ​ഡ​റു​ക​ൾ ല​ഭി​ച്ച്‌ തു​ട​ങ്ങി. ഇന്നു മു​ത​ൽ റാ​ന്നി​യി​ൽ എ​വി​ടെ​യും മ​ത്സ്യ​ങ്ങ​ളെ ജീ​വ​നോ​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച്‌ ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യൂ​ത്ത്‌ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ. ഫോ​ൺ: 9947664184. ‌