അ​യ​ൽ​വാ​സി വ​സ്തു കൈ​യേ​റി​യ​താ​യി പ​രാ​തി
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കു​ര​ന്പാ​ല കു​യി​ലാ​ണി​യി​ൽ പ​രേ​ത​നാ​യ കു​റു​ന്പ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു അ​യ​ൽ​വാ​സി​ക​ൾ കൈ​യേ​റി വീ​ട് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചെ​ന്നു പ​രാ​തി.
വ്യാ​ജ​രേ​ഖ ച​മ​ച്ച് കു​റു​ന്പ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​സ്തു​വി​ലൂ​ടെ വ​ഴി നി​ർ​മി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം വ​സ്തു കൈ​യേ​റു​ക​യും ചെ​യ്തു​വെ​ന്ന് മ​ക​ൾ മ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​ഴി​ന​ട​ക്കാ​ൻ ന​ൽ​കി​യ അ​വ​കാ​ശ​ത്തെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു ത​ങ്ങ​ളു​ടെ വ്സ്തു ​വ്യാ​ജ​രേ​ഖ​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കൈ​യേ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​റു​ന്പ​ന്‍റെ മ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു.
വീ​ടും പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു. മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി​യ​താ​യി അ​ഭി​ഭാ​ഷ​ക​നാ​യ ടി. ​അ​മൃ​ത​കു​മാ​ർ, കെ.​പി. വി​ജ​യ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.