ഒ​ളി​മ്പി​ക്സ് വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, June 19, 2021 11:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക് ദി​ന, വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​റി​ന് ഒ​ളി​മ്പി​ക് ദീ​പ​ശി​ഖ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന കു​മാ​ർ, ട്ര​ഷ​റ​ർ ഡോ. ​ചാ​ർ​ളി ചെ​റി​യ​ൻ, ജ​യ​ൻ, സ​ന​ൽ ജി, ​കു​ര്യ​ൻ ഫി​ലി​പ്പ്, ബി​ജു, മു​ഹ​മ്മ​ദ് ഷാ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌
ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളാ​യ ദേ​വ​ൻ, ബി​ജി​ൻ, ഷൈ​ൻ ആ​ർ,ആ​തി​ൽ പ്ര​സൂ​ൺഎ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി.വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​ത്തും.ഇ​ന്ന് ക്വി​സ് മ​ത്സ​രം രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ യോ​ഗ ദി​ന​ത്തോ​നു​ബ​ന്ധി​ച്ചു​ള​ള വെ​ബി​നാ​ർ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 22 ന് ​രാ​വി​ലെ പ​ത്തി​ന് ഫു​ട്ബോ​ൾ ക്വി​സ് മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​രോ​ഗ്യ​വും വ്യാ​യാ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തും. കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​സ്.​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം ഓ​ൺ​ലൈ​ൻ ആ​യി​രി​ക്കും. 23 രാ​വി​ലെ എ​ട്ടി​ന് ഒ​ളി​മ്പി​ക്സ് വാ​രാ​ഘോ​ഷ സ​മാ​പ​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌