കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം; പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു ‌
Saturday, June 19, 2021 11:58 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു.
ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ജി​ല്ല​യി​ല്‍ 181 കേ​സു​ക​ളി​ലാ​യി 238 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 534 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 1258 പേ​ര്‍​ക്കെ​തി​രെ​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 661 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ജി​ല്ല​യി​ല്‍ സ്വീ​ക​രി​ച്ച ഇ ​പാ​സി​നു​വേ​ണ്ടി 63393 അ​പേ​ക്ഷ​ക​ളെ​ത്തി​യി​രു​ന്നു. 16191ല്‍ ​മാ​ത്ര​മാ​ണ് പാ​സ് അ​നു​വ​ദി​ച്ച​ത്. 47089 അ​പേ​ക്ഷ​ക​ള്‍ ത​ള്ളി. 113 അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.‌
സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ​യും ഇ​ന്നും ജി​ല്ല​യി​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്.‌
മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യി​ല്ല. ഹോ​ട്ട​ലു​ക​ള്‍​ക്കും റ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്കും രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ പ​ര​മാ​വ​ധി ഹോം ​ഡെ​ലി​വ​റി രീ​തി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സം​വി​ധാ​നം പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം പാ​ഴ്സ​ല്‍ ആ​യി വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​ഴ്സ​ല്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ പൂ​രി​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ‌