ലോ​ക പി​തൃ​ദി​നാ​ച​ര​ണം ഇന്ന്
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പി​തൃ​ദി​നാ​ച​ര​ണം ഇന്നു രാ​വി​ലെ 11മു​ത​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ന​ട​ക്കും.
സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ജ​ഡ്ജ് പി.​എ​ൻ.​വി​ജ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.