ആ​രാ​ധ​നാ​ല​യ​ങ്ങ​ളേ​ക്കാ​ൾ പ്രാ​മു​ഖ്യം മ​ദ്യ​ശാ​ല​ക​ൾ​ക്കു ന​ൽ​കി​യ​ത് ഖേ​ദ​ക​രം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ‌
Sunday, June 20, 2021 12:00 AM IST
തി​രു​വ​ല്ല: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു വ​രു​ത്തി​യ​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രാ​മു​ഖ്യം മ​ദ്യ​ശാ​ല​ക​ൾ​ക്കു ന​ൽ​കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.മാ​ർ​ത്തോ​മ്മ സ​ഭ ല​ഹ​രി വി​മോ​ച​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ക്ഷ്യ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​സ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള വി ​റ്റൂ കാ​ന്പെ​യ്ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. തോ​മ​സ് പി.​ജോ​ർ​ജ്, ചെ​യ​ർ​മാ​ൻ റ​വ. പി.​ജെ. മാ​മ്മ​ച്ച​ൻ, ക​ണ്‍​വീ​ന​ർ അ​ല​ക്സ് പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ 26 വ​രെ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹാ​ഷ് ടാ​ഗ് പ്ര​ച​ര​ണം, ല​ഘു വീ​ഡി​യോ നി​ർ​മാ​ണം, വി ​റ്റൂ ഫേ​സ്ബു​ക്ക് ഫ്രെ​യിം ഉ​പ​യോ​ഗം, പോ​സ്റ്റ​ർ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക. ‌