പ​ട്ട​യ​ഭൂ​മി​യി​ലെ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്ക​രു​ത്: യു​ഡി​എ​ഫ് ‌
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: കാ​ല​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ച​നു​ഭ​വി​ക്കു​ന്ന പ​ട്ട​യ​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം.
എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ മ​റ​വി​ൽ വ​നം​കൊ​ള്ള അ​നു​വ​ദി​ക്കാ​നു​മാ​കി​ല്ല. പ​ട്ട​യം ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ ഭൂ​മി​യു​ടെ​മേ​ൽ ന​ൽ​കി​യി​ട്ടു​ള്ള അ​വ​കാ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ട​താ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ഇ​തി​നു ഭേ​ദ​ഗ​തി വ​ന്നി​ട്ടു​ണ്ടാ​കാം.
ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ അ​വ​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നു​ള്ള അ​വ​കാ​ശം അ​വ​ർ​ക്കു​ള്ള​താ​ണെ​ന്ന​തി​ലും ത​ർ​ക്ക​മി​ല്ല. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഇ​തി​നു വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.നി​ല​വി​ലെ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി ക​ർ​ഷ​ക​ർ​ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.‌
കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് യു​ഡി​എ​ഫ് ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദ് ചെ​യ്ത​ത് പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​ക​ണം. ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ യു​ഡി​എ​ഫ് പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌
റാ​ന്നി നീ​രേ​റ്റു​കാ​വ് വ​ട്ട​ക​പ്പാ​റ​യി​ലെ​ത്തി​യ യു​ഡി​എ​ഫ് സം​ഘ​ത്തെ ജ​ന​കീ​യ ക​ർ​ഷ​ക​സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രാ​തി​ക​ൾ പ​റ​ഞ്ഞു. മ​രം​മു​റി വി​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ​യും പ​തി​ച്ചു ന​ൽ​ക​പ്പെ​ട്ട ഭൂ​മി​ക​ളി​ലും മ​രം മു​റി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്ന് ജ​ന​കീ​യ ക​ർ​ഷ​ക​സ​മി​തി ആ​രോ​പി​ച്ചു.
ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം തു​ട​ങ്ങി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​രം​മു​റി​ക്കേ​ണ്ട​വ​രു​ണ്ട്. ഇ​ത്ത​ര​ക്കാ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​രം മു​റി​ക്കു​ന്ന​തി​നാ​ണ് വ​നം​വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നും ഇ​തു നി​യ​മ​പ​ര​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ജ​ന​കീ​യ ക​ർ​ഷ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ൽ പ​റ​ഞ്ഞു. ‌