വാ​ഹ​നം ഇ​ടി​ച്ചു മ​യി​ല്‍ ച​ത്തു
Sunday, June 20, 2021 10:32 PM IST
അ​ടൂ​ര്‍: പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മേ​ലൂ​ട് ഭാ​ഗ​ത്ത് അ​ഞ്ജാ​ത വാ​ഹ​നം ഇ​ടി​ച്ച് മ​യി​ല്‍ ച​ത്തു. ആ​ലും​മൂ​ട് - മ​ല​മേ​ക്ക​ര റോ​ഡി​ല്‍ വ​ള്ളി​വി​ള ഭാ​ഗ​ത്ത് ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​റു​ച്ചു നാ​ളു​ക​ളാ​യി മേ​ലൂ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി കൂ​ട്ട​ത്തോ​ടെ ന​ട​ന്നി​രു​ന്ന മ​യി​ലു​ക​ളി​ല്‍ ഒ​ന്നാ​ണ് ച​ത്ത​ത്. വ​നം വ​കു​പ്പി​ന്‍റെ കോ​ന്നി സൗ​ത്ത് കു​മ​രം​പേ​രൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്. സ​നോ​ജ് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കി പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണം

പ​ത്ത​നം​തി​ട്ട: ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ വേ​ത​ന​ത്തി​ൽ തു​ല്യ​ത കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് കു​ടും​ബ​ശ്രീ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (കെ​എ​സ്കെ​ഇ​യു) ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജെ. അ​ജ​യ്കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സി. രാ​ജ​ഗോ​പാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കെ​എ​സ്‌​കെ​ഇ​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ. ​റ​ജു​ല പ്ര​സം​ഗി​ച്ചു. ‌ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ആ​ർ. അ​നു​പ​മ - പ്ര​സി​ഡ​ന്‍റ്, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​കെ. ഷാ​ജ​ഹാ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്മി​ത തോ​മ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ. ​ഷീ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌