മ​ണ്ണാ​ര​ക്കു​ള​ഞ്ഞി - ഇ​ല​വു​ങ്ക​ൽ പാ​ത വി​ക​സ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Thursday, July 22, 2021 10:34 PM IST
റാ​ന്നി: ദേ​ശീ​യ ഹൈ​വേ വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ഇ​ല​വു​ങ്ക​ൽ ശ​ബ​രി​മ​ല പാ​ത​യു​ടെ വി​ക​സ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. ഒ​രു വ​ർ​ഷം മു​ന്പാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ൽ നി​ന്നും റോ​ഡ് ദേ​ശീ​യ ഹൈ​വേ വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ടു​ത്തു​വ​രു​ന്പോ​ഴും റോ​ഡി​ന്‍റെ സ്ഥി​തി ശോ​ച​നീ​യ​മാ​ണ്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്തി​രു​ന്ന റോ​ഡി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ഴി​യി​ൽ വീ​ണ് പ​ല വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - ഇ​ല​വു​ങ്ക​ൽ ശ​ബ​രി​മ​ല പാ​ത​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം ദേ​ശീ​യ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പി​ഡ​ബ്ല്യു​ഡി​യി​ൽ​നി​ന്ന് ദേ​ശീ​യ ഹൈ​വേ വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത​ത്. പു​ന​ലൂ​ർ സെ​ക്ഷ​നാ​ണ് പാ​ത​യു​ടെ ചു​മ​ത​ല. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്പ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ​ത് ദേ​ശീ​യ ഹൈ​വേ വി​ഭാ​ഗ​മാ​ണ്. പി​ന്നീ​ട് പ​ണി​യൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന​ത്തി​നു ശേ​ഷം റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്തി​രു​ന്ന റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ എ​ല്ലാ​വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ൾ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും വ​ള​വു​ക​ളി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​തി​നാ​ൽ മെ​റ്റ​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും വ​ന്ന​ടി​ഞ്ഞു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്.
സ്ഥ​ല​പ​രി​ച​യം ഇ​ല്ലാ​തെ വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രി​ൽ ഏ​റെ​യും. മ​ഴ​സ​മ​യ​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

അ​തേ​സ​മ​യം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​മ്മ​ർ​ദ്ദ ഫ​ല​മാ​യി റോ​ഡ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത മാ​ലാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ആ​ദ്യ ദേ​ശീ​യ പാ​ത എ​ന്ന നി​ല​യി​ൽ ഭാ​ര​ത മാ​ലാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ച്ച ക്കൊ​ടി കാ​ട്ടി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കൊ​ല്ലം, മൂ​വാ​റ്റു​പു​ഴ ഡി​വി​ഷ​നു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്ന് സ്ഥ​ല​മേ​റ്റെ​ടു​ത്ത ശേ​ഷം വ​ള​രെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ളി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തൊ​ഴി​കെ ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ന​ട​പ​ട​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

കി​ഴ​ക്ക് ഇ​ല​വു​ങ്ക​ൽ മു​ത​ൽ പ​ന്പ വ​രെ​യാ​ണ് ലി​ങ്ക് റോ​ഡ്. വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡ് ആ​ദ്യ​ഘ​ട്ട​മാ​യി ത​ന്നെ വി​ക​സി​പ്പി​ക്കേ​ണ്ടി വ​രും. പ​ക്ഷേ അ​തി​നു​ള്ള അ​നു​മ​തി ആ​യ​തു​മി​ല്ല.