ആ​ദി​വാ​സി ദ​ന്പ​തി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്ക​ണം
Thursday, July 22, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ദ​ന്പ​തി​ക​ളാ​യ ഷൈ​ജു​വി​ന്‍റെ​യും മാ​യ​യു​ടെ​യും ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഷൈ​ജു​വി​ന്‍റെ പി​താ​വ് സ​ജി​യും സ​ഹോ​ദ​രി കു​മാ​രി​യും ദ്രാ​വി​ഡ വ​ർ​ഗ ഐ​ക്യ​മു​ന്ന​ണി, നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് സം​ഘ​ട​ന​ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
2020 ഓ​ഗ​സ്റ്റ് 16ന് ​ഷൈ​ജു​വി​നെ കു​ടി​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്. ദേ​ഹ​മാ​സ​ക​ലം മ​ർ​ദ്ദ​ന​മേ​റ്റ അ​ട​യാ​ള​ങ്ങ​ളു​മാ​യും കാ​ലി​ൽ നി​ന്ന് ചോ​ര വാ​ർ​ന്ന നി​ല​യി​ലു​മാ​ണ് ഷൈ​ജു​വി​നെ ക​ണ്ട​ത്. ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഭാ​ര്യ മാ​യ​യും ബ​ന്ധു​ക്ക​ളും പെ​രു​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​യി​ല്ല. ഷൈ​ജു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദ​ക്കു​ന്ന​തി​ന് ദൃ​ക്സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു.
മൂ​ഴി​യാ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജി എ​ന്ന​യാ​ൾ​ക്കെ​തി​രെ ദ​ന്പ​തി​ക​ൾ നേ​ര​ത്തെ​ത​ന്നെ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ് അ​വ​ശ​യാ​യി കി​ട​ന്ന മാ​യ​യെ മാ​താ​വ് അ​വ​രു​ടെ കു​ടി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഷൈ​ജു​വി​നെ പി​ന്നീ​ട് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ൽ​മു​ട്ടി​ലും തു​ട​യി​ലും ചെ​വി​യി​ലും ക​ഴു​ത്തി​ലും മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.
പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. ഷൈ​ജു മ​ര​ണ​മ​ട​ഞ്ഞ് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ മാ​യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ഡി​വൈ​എ​സ്പി മൊ​ഴി​യെ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. എ​തി​ർ ക​ക്ഷി​ക​ൾ ആ​ദി​വാ​സി​ക​ളാ​യ​തി​നാ​ൽ കേ​സ് എ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഷൈ​ജു​വി​ന്‍റെ​യും മാ​യ​യു​ടെ​യും മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ദ്രാ​വി​ഡ വ​ർ​ഗ​ഐ​ക്യ​ക്യ​മു​ന്ന​ണി ചെ​യ​ർ​മാ​ൻ രാ​ജ് മോ​ഹ​ൻ ത​ന്പു​രാ​ൻ, നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി. മ​നോ​ഹ​ര​ൻ, സു​ശീ​ല ഗം​ഗാ​ധ​ര​ൻ, ചെ​ങ്ങ​റ കു​ട്ട​പ്പ​ൻ, പ്ര​ഭ​ശ്രീ രാ​ജ എ​ന്ന​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.