ദേ​ശീ​യ മാ​ന്പ​ഴ​ദി​ന​ത്തി​ൽ നാ​ട​ൻ മാ​വി​ൻ തൈ​ക​ൾ ന​ട്ട് നാ​ട്ടു​മ​ര​ക്കൂ​ട്ടം
Thursday, July 22, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ മാ​ന്പ​ഴ​ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട നാ​ട്ടു​മ​ര​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ മാ​വി​ൻ തൈ​ക​ൾ ന​ട്ടു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷൈ​ല​ജ പ​ങ്കെ​ടു​ത്തു.
അ​ന്യം​നി​ന്ന് പോ​കു​ന്ന പ​ര​ന്പ​രാ​ഗ​ത മാ​വി​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷം മു​ന്പ് രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​ണ് നാ​ട്ടു​മ​ര​ക്കൂ​ട്ടം. ക​ഴി​ഞ്ഞ ദേ​ശീ​യ മാ​ന്പ​ഴ ദി​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ റിം​ഗ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം തൈ​ക​ൾ ന​ട്ട് സം​ര​ക്ഷി​ച്ചു പോ​രു​ന്നു​ണ്ട്. നാ​ട്ടു​മ​ര​ക്കൂ​ട്ടം അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ സാ​മു​വേ​ൽ, അ​ബു ന്യൂ​ഇ​ന്ത്യ, വ​ർ​ഗീ​സ് പോ​ൾ, റോ​ഷ​ൻ, ബെ​ന്നി അ​ജ​ന്ത, ജി​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.