രാ​ഷ്ട്രീ​യ​ത്തി​ലെ ധാ​ർ​മി​ക​ത നി​ല​നി​ർ​ത്താ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബാ​ധ്യ​സ്ഥ​ർ: സ​ലീം പി.​മാ​ത്യു
Thursday, July 22, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ളി​ൽ ഇ​ട​പെ​ടു​ന്ന​തും അ​ത് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ക​ക്ഷി നേ​തൃ​ത്വം ഇ​തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ലിം പി.​മാ​ത്യു. ഡെ​മോ​ക്രാ​റ്റി​ക് കോ​ണ്‍​ഗ്ര​സ് കേ​ര​ള ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജു എം.​ഫി​ലി​പ്പ്, പ്ര​ദീ​പ് ക​രു​ണാ​ക​ര​ൻ പി​ള്ള, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി​ബി തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു വെ​ണ്‍​മേ​ലി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ളൂ​ർ വി​ക്ര​മ​ൻ, ജേ​ക്ക​ബ് മ​ഠ​ത്തി​ലേ​ത്ത്, ഡെ​മോ​ക്രാ​റ്റി​ക് മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ജേ​ക്ക​ബ്, സു​നി​ൽ​കു​മാ​ർ, പോ​ൾ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.