കോ​വി​ഡ് വ്യാ​പ​നം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചെ​ങ്ങ​റ സ​ന്ദ​ർ​ശി​ച്ചു
Friday, July 23, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ ചെ​ങ്ങ​റ​യി​ലെ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ചെ​ങ്ങ​റ സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ചു.

ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും ഉ​റ​പ്പും ന​ൽ​കി.പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഷ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

രോ​ഗ​ബാ​ധി​ത​രാ​യ പ​തി​നെ​ട്ടോ​ളം പേ​രെ അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തു. 24 മ​ണി​ക്കൂ​റും സ്ഥ​ല​ത്ത് പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ൻ. രാ​ജ​ൻ, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. വി​ജ​യ​ൻ, എ​സ്ഐ വി​പി​ൻ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.