കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നാ​ടി​ന് ഗു​ണ​പ്ര​ദം: മു​ഖ്യ​മ​ന്ത്രി
Saturday, July 24, 2021 9:51 PM IST
അ​ടൂ​ർ: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ​തി​ന്‍റെ ഗു​ണം നാ​ട് അ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
നൂ​റ് ദി​ന ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക ന​വ​ജാ​ത ശി​ശു പ​രി​ച​ര​ണ വി​ഭാ​ഗം, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഐ​സി​യു എ​ന്നി​വ​യു​ടെ​യും വി​വി​ധ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. വൈ​കു​ന്നേ​രം വ​രെ ഒ​പി സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു. ലാ​ബു​ള്‍​പ്പെ​ടെ മി​ക​ച്ച പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ല്‍ ന​ല്ല തോ​തി​ല്‍ ആ​ളു​ക​ള്‍ ചി​കി​ത്സ​യ്ക്കെ​ത്തു​ന്നു.
വി​ദ​ഗ്ധ ചി​കി​ത്സ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 856 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ല്‍ 474 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. ബാ​ക്കി​യു​ള്ള​തി​ല്‍ നി​ര്‍​മാ​ണം ക​ഴി​ഞ്ഞ ആ​റെ​ണ്ണം കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
28 ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റു​ക​ളും ഇ​തോ​ടൊ​പ്പം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണ്. ര​ണ്ട​ര​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഇ​വ ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ 1603 ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റു​ക​ളെ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് കേ​ന്ദ്ര​ങ്ങ​ളാ​യി നേ​ര​ത്തെ ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഇ​തോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.