മ​ല്ല​പ്പ​ള്ളിയിലെ പ്രശ്നങ്ങൾ പരിരഹിക്കു​മെ​ന്ന് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്
Saturday, July 24, 2021 9:54 PM IST
മ​ല്ല​പ്പ​ള്ളി: സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു പി​ൻ​വ​ലി​ച്ച ബ​സു​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു നി​വേ​ദ​നം ന​ൽ​കി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബെ​ന്നി പാ​റേ​ലും ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. പി​ൻ​വ​ലി​ച്ച ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം അ​റി​യി​ച്ചു. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും പു​തു​താ​യി നി​ല​ന്പൂ​ർ, പോ​ത്തു​ക​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കാ​മെ​ന്നു​ള്ള ഉ​റ​പ്പും നി​വേ​ദ​ക​സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.