സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം: മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ക​വി സം​ഗ​മം ന​ട​ന്നു
Monday, July 26, 2021 11:29 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​വും​തി​ട്ട മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം' ക​വി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ക​വി സം​ഗ​മം ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍ "ഗോ​വ' എ​ന്ന ത​ന്‍റെ ക​വി​ത​യി​ലെ വ​രി​ക​ള്‍ ചൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ലൂ​ര്‍ സ്മാ​ര​കം സെ​ക്ര​ട്ട​റി പ്ര​ഫ. ഡി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ലൂ​ര്‍ സ്മാ​ര​ക എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി​ങ്കി ശ്രീ​ധ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.ക​വി സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ച​യി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ സ​ര്‍​ഗ​സൃ​ഷ്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പി.​എ​ന്‍. ഗോ​പി​കൃ​ഷ്ണ​ന്‍, മൂ​ലൂ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് ദി​വാ​ക​ര​ന്‍ വി​ഷ്ണു​മം​ഗ​ല​ത്ത്, ന​വാ​ഗ​ത ക​വി​ക​ള്‍​ക്കു​ള്ള മൂ​ലൂ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ വ​ള്ളി​ക്കോ​ട് ര​മേ​ശ​ന്‍, ര​മേ​ശ് അ​ങ്ങാ​ടി​ക്ക​ല്‍, മോ​ഹ​ന്‍​കു​മാ​ര്‍ വ​ള്ളി​ക്കോ​ട് എ​ന്നി​വ​രും തെ​ങ്ങ​മം ഗോ​പ​കു​മാ​ര്‍, ഡോ. ​പി.​എ​ന്‍. രാ​ജേ​ഷ് കു​മാ​ര്‍, ഡോ. ​കെ.​ജെ. സു​രേ​ഷ്, ഡോ.​നി​ബു​ലാ​ല്‍ വെ​ട്ടൂ​ര്‍, സു​ഗ​ത പ്ര​മോ​ദ്, കെ. ​ര​ശ്മി മോ​ള്‍, സു​രേ​ഷ് ഗം​ഗാ​ധ​ര​ന്‍, പീ​താം​ബ​ര​ന്‍ പ​രു​മ​ല, എം. ​കെ. കു​ട്ട​പ്പ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് കാ​ലം മാ​റി​യ ശേ​ഷം മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്താ​റു​ള്ള ഒ​ന്നി​ല​ധി​കം ക​വി സ​ദ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന പ്ര​ത്യാ​ശ​യും പ​ങ്കെ​ടു​ത്ത​വ​ര്‍ പ്ര​ക​ടി​പ്പി​ച്ചു.