വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ 51 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു ‌
Monday, July 26, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ ക​മ്മീ​ഷ​ന്‍റെ ജി​ല്ലാ​ത​ല സി​റ്റിം​ഗി​ൽ 51 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കെ​ത്തി. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ക​മ്മീ​ഷ​ൻ മെം​ബ​ർ ഷാ​ഹി​ദാ ക​മാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​റ്റിം​ഗ്.‌
18 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ര​ണ്ട് പ​രാ​തി​ക​ള്‍ റി​പ്പോ​ര്‍​ട്ടി​ലേ​ക്കാ​യി മാ​റ്റി​വ​ച്ചു. അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കാ​യി 31 പ​രാ​തി​ക​ള്‍ മാ​റ്റി​വ​ച്ചു.​കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യി രാ​വി​ലെ 25 പ​രാ​തി​ക​ളും ഉ​ച്ച​ക​ഴി​ഞ്ഞ് 26 പ​രാ​തി​ക​ളു​മാ​ണ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്. ‌
കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന വി​ഷ​യം വ​നി​താ ക​മ്മീ​ഷ​ന് പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു. പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്നു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കോ​ട​തി​യി​ലു​ള്ള കാ​ര്യം മ​റ​ച്ചു​വ​ച്ചും വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​റു​ണ്ട്.
കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന കേ​സു​ക​ളി​ല്‍ വീ​ണ്ടും ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മെം​ബ​ർ പ​റ​ഞ്ഞു. വ​ഴി ത​ര്‍​ക്ക​ങ്ങ​ള്‍ , സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും വ​നി​താ ക​മ്മീ​ഷ​ന് പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ല. ചെ​റി​യൊ​രു ശ​ത​മാ​നം സ്ത്രീ​ക​ള്‍ എ​ങ്കി​ലും വ്യാ​ജ പ​രാ​തി​ക​ള്‍ വ​നി​താ ക​മ്മീ​ഷ​ന് ന​ല്‍​കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
വ​നി​താ ക​മ്മീ​ഷ​ന്‍ സി​ഐ സു​രേ​ഷ്‌​കു​മാ​ര്‍, പാ​ന​ല്‍ അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ കെ.​ജെ സി​നി, എ​സ്.​സീ​മ തു​ട​ങ്ങി​യ​വ​ര്‍ സി​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു. ‌‌