കൊ​റ്റ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​നു കോ​ടി​ക​ളു​ടെ ബാ​ധ്യ​ത, നി​ല​നി​ല്പ് പ്ര​തി​സ​ന്ധി​യി​ൽ ‌
Monday, July 26, 2021 11:33 PM IST
കൊ​റ്റ​നാ​ട്: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ കൊ​റ്റ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു കോ​ടി​ക​ളു​ടെ ബാ​ധ്യ​ത. സിപിഎം നേതൃത്വത്തിലുള്ള ഭ​ര​ണ​സ​മി​തി​ക്കു കോ​റം ന​ഷ്ട​മാ​യി, ബാ​ങ്ക് അ​ഡ്മി​നി​സ്്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ൽ.‌

13 അംം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ര​ണ്ട് അം​ഗ​ങ്ങ​ളും ഒ​ഴി​കെ രാ​ജി​വ​ച്ചു. ഇ​ട​തു​ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ കോ​റം തി​ക​യ്ക്കാ​ൻ അം​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലേ​ക്കു മാ​റി​യ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി ഇ​ടതു മു​ന്ന​ണി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഭ​രി​ക്കു​ന്ന വൃ​ന്ദാ​വ​നം ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള എ 153 ​ന​ന്പ​ർ കൊ​റ്റ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഏ​റ്റ​വും പ​ഴ​യ ബാ​ങ്കാ​ണ്. ഏ​ഴു പ​തി​റ്റാ​ണ്ടോ​ളം പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യം ബാ​ങ്കി​നു​ണ്ട്. ഹെ​ഡ് ഓ​ഫീ​സ് കൂ​ടാ​തെ പെ​രു​ന്പെ​ട്ടി​യി​ൽ ഒ​രു ശാ​ഖ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.‌

12 കോ​ടി​യി​ല​ധി​കം മൂലധ​ന​മു​ള്ള ബാ​ങ്ക് 2018 -19 മു​ത​ൽ 8.5 കോ​ടി രൂ​പ​യോ​ളം ക​ട​ത്തി​ലാ​ണ്. 3.5 കോ​ടി​യി​ല​ധി​കം രൂ​പ മാ​ത്ര​മാ​ണ് വാ​യ്പ തി​രി​ച്ച​ട​വി​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള​ത്. ഇ​താ​ക​ട്ടെ സ​മീ​പ​കാ​ല​ത്തു തി​രി​കെ വ​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തു​മാ​ണ്. വാ​യ്പാ​ത്തു​ക തി​രി​കെ​പി​ടി​ക്കു​ന്ന​തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​വ​രും ജീ​വ​ന​ക്കാ​രും താ​ത്പ​ര്യം കാ​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

ഇ​ഷ്ട​ക്കാ​ർ​ക്ക​ട​ക്കം വാ​യ്പ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത മൂ​ല​ധ​നം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​നും ആ​സ്തി​യി​ൽ നി​ന്നും തു​ക ക​ണ്ടെ​ത്തേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രു​ന്നു. മു​ൻ​കാ​ല ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ചി​ല ജീ​വ​ന​ക്കാ​രും അ​ട​ക്കം ഇ​പ്പോ​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്നു​മു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യു​മാ​ണ്. ‌2019ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ ഭ​ര​ണ സ​മി​തി ഭ​ര​ണ​മേ​റ്റ​പ്പോ​ൾ മു​ത​ൽ നി​ക്ഷേ​പ​ക​രു​ടെ തു​ട​ർ​ച്ച​യാ​യ സ​മ്മ​ർ​ദ്ദ​വും ബാ​ങ്കി​ന്‍റെ യ​ഥാ​ർ​ഥ അ​വ​സ്ഥ​യും മ​ന​സി​ലാ​ക്കി നി​സ​ഹാ​യ​ത​യോ​ടെ രാ​ജി​വ​ച്ച് ഒ​ഴി​യു​ക​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ര​ണ്ട് സി​പി​ഐ അം​ഗ​ങ്ങ​ളും ഒ​രു സി​പി​എം അം​ഗ​വു​മാ​ണ് ആ​ദ്യം രാ​ജി​വ​ച്ച​ത്. പി​ന്നാ​ലെ മൂ​ന്ന് സി​പി​എം അം​ഗ​ങ്ങ​ളും​മൂ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും കൂ​ടി രാ​ജി​വ​ച്ചു. ഇ​തോ​ടെ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ അം​ഗ​ബ​ലം 13-ൽ ​നി​ന്നും നാ​ലാ​യി ചു​രു​ങ്ങി. പി​ന്നാ​ലെ സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ ഇ​ട​പെ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.‌

ബാ​ങ്കി​ൽ ചെ​റി​യ തു​ക മു​ത​ൽ വ​ൻ തു​ക വ​രെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള​വ​രാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്താ​നും പ്ര​ദേ​ശ​വാ​സി​ക​ൾ താ​ത്പ​ര്യം കാ​ട്ടി​യി​രു​ന്നു. പ​ണം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നി​ക്ഷേ​പ​ക​രി​ൽ ചി​ല​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യ​വ​ർ​ക്ക് ല​ഭി​ച്ച ഉ​ത്ത​ര​വു പ്ര​കാ​രം മൂ​ന്നു​കോ​ടി രൂ​പ​യോ​ളം അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ച​താ​ണ്. ഭ​ര​ണ​ത​ല​പ്പ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ബാ​ങ്കി​ന്‍റെ ആ​സ്തി​യും വ​രു​മാ​ന​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ വാ​യ്പ ന​ൽ​കി​യ​തു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കി​ന്‍റെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​രോ കേ​ര​ള ബാ​ങ്കോ ത​യാ​റാ​കി​ല്ല. സ്വ​ന്തം നി​ല​യി​ൽ നി​ക്ഷേ​പം തി​രി​കെ ന​ൽ​കാ​നോ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് ബാ​ങ്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.‌ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള​ട​ക്കം വി​ഷ​യം ഏ​റ്റെ​ടു​ത്ത് പ്ര​ക്ഷോ​ഭ​രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രാ​യ നി​ക്ഷേ​പ​ക​രു​ടെ​യും ഇ​ട​പാ​ടു​കാ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​കൊ​ണ്ട് മു​ന്പോ​ട്ടു പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ‌