ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും: മ​ന്ത്രി
Monday, July 26, 2021 11:36 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും അ​തി​നു​ള്ള പ​രി​ശ്ര​മം ന​ട​ന്നു വ​രു​ന്ന​താ​യും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ലെ എം​എ​ല്‍​എ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ന​മ്മു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, പൊ​തു​ഇ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം ആ​യി​രി​ക്ക​ണം. വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന സ​മൂ​ഹ​ത്തി​ന് ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രി​ല്‍ അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ക​രു​ത​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വൈ​ക​ല്യം മ​റി​ക​ട​ക്കാ​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​പാ​ടി​യാ​ണ് ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​ല്ലാ പി​ന്തു​ണ​യും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മേ​ഴ്‌​സി വ​ര്‍​ഗീ​സ്, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ജെ. ​ഷം​ല ബീ​ഗം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.