കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ അ​വ്യ​ക്ത​ത നീ​ക്കി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: 84 ദി​വ​സ​ത്തെ ഇ​ട​വേ​ള പൂ​ർ​ത്തി​യാ​കും മു​ന്പ് ര​ണ്ടാം ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തെ വി​ദേ​ശ​യാ​ത്ര ത​ട​സ​പ്പെ​ടു ന്ന ​പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി മ​ൻ​സു​ഖ് എ​ൽ.​മാ​ണ്ട​വ്യ നി​ർ​ദേ​ശം ന​ൽ​കി.
അ​ടൂ​ർ പ്ര​കാ​ശ് എം​പി കേ​ന്ദ്ര​മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ല​ന്തൂ​ർ സ​ജു സ​ദ​ന​ത്തി​ൽ റ​വ. സ​ജു സി. ​സാ​മു​വേ​ലി​നു ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ കേ​ന്ദ്ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.
അ​മേ​രി​ക്ക​യി​ലെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ വൈ​ദി​ക​ന് ര​ണ്ടാം ഡോ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ യാ​ത്ര ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഒ​ന്നാം ഡോ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ​യും ര​ണ്ടാം ഡോ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന​ത്തി​ന്‍റേ​തു​മാ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക മു​ദ്ര​യും ക്യു ​ആ​ർ കോ​ഡും പ​തി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​പ​ക​രം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ക്യു ​ആ​ർ കോ​ഡും പ​തി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ര​ണ്ടാം ഡോ​സി​ന് ല​ഭി​ച്ച​ത്. ഇ​തു വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ല്ല.
ര​ണ്ടു ഡോ​സും എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വി​ദേ​ശ യാ​ത്ര​ക്കു വേ​ണ്ടി​യി​രു​ന്ന​ത്. ര​ണ്ടാം ഡോ​സ് 84 ദി​വ​സ​ത്തി​ന് ശേ​ഷം എ​ടു​ത്താ​ൽ മ​തി​യെ​ന്ന തീ​രു​മാ​നം പ​ല​രു​ടെ​യും വി​ദേ​ശ യാ​ത്ര മു​ട​ക്കി​യ​പ്പോ​ഴാ​ണ് ആ​ദ്യ ഡോ​സ് എ​ടു​ത്തു 28ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഷ​യം സം​സ്ഥാ​ന​ത്തെ ഒ​ട്ടേ​റെ ആ​ളു​ക​ളെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശ് കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ട്പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.