സി​റ്റ​ഡ​ൽ സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം
Friday, July 30, 2021 11:51 PM IST
റാ​ന്നി: സി​ബി​എ​സ്ഇ 2020- 21 വ​ർ​ഷ​ത്തെ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റാ​ന്നി സി​റ്റ​ഡ​ൽ സ്കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.പ​രീ​ക്ഷ എ​ഴു​തി​യ 188 കു​ട്ടി​ക​ളി​ൽ 46 പേ​ർ 90 ശ​ത​മാ​നം മാ​ർ​ക്കി​നു മു​ക​ളി​ൽ ക​ര​സ്ഥ​മാ​ക്കി.
73 കു​ട്ടി​ക​ൾ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 69 കു​ട്ടി​ക​ൾ 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്കു നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 96.8 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി മി​ഥി​ല സു​നി​ൽ കു​മാ​റും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 96.4 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി അ​ലി​ന ഷി​ജി ഏ​ബ്ര​ഹാ​മും സ്കൂ​ളി​ന്‍റ അ​ഭി​മാ​ന​മാ​യി. വി​ജ​യി​ക​ളെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.