ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും: എ​ൻ. എം. ​രാ​ജു
Friday, July 30, 2021 11:51 PM IST
പ​ത്ത​നം​തി​ട്ട: റ​ബ​റി​ന്‍റെ ചി​ര​ട്ട​പ്പാ​ൽ (ക​പ്പ് ലന്പ്) ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. ഒ​രു കി​ലോ റ​ബ​ർ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ 172 രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് റ​ബ​ർ ബോ​ർ​ഡ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ര​യും തു​ക ചെ​ല​വാ​ക്കി റ​ബ​ർ ക​ർ​ഷ​ക​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​തി​നി​ട​യ്ക്കാ​ണ് ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​നീ​ക്കം ന​ട​ത്തു​ന്ന​ത്.
ഇ​റ​ക്കു​മ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ റ​ബ​ർ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വീ​ണ്ടും കൂ​ടും, ക​ർ​ഷ​ക ദു​രി​തം തീ​വ്ര​മാ​കും. ഇ​ന്ത്യ​യി​ലെ റ​ബ​ർ കൃ​ഷി​യു​ടെ 90 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്.
ഈ ​യാ​ഥാ​ർ​ഥ്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് കേ​ന്ദ്ര ഇ​റ​ക്കു​മ​തി നീ​ക്കം ന​ട​ത്തു​ന്ന​ത്. കേ​ന്ദ്ര​നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ല​യി​ൽ ക​ർ​ഷ​ക പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്ന് എ​ൻ. എം. ​രാ​ജു അ​റി​യി​ച്ചു.