കോ​ന്നി ബ്ലോ​ക്കി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യും അ​വി​ശ്വാ​സ നോ​ട്ടീ​സ്
Friday, July 30, 2021 11:51 PM IST
കോ​ന്നി: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​വി. അ​ന്പി​ളി​യെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​റി​നെ​തി​രെ​യും എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യ്ക്കാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് അം​ഗം ജി​ജി സ​ജി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യ അ​വി​ശ്വാ​സം എ​ൽ​ഡി​എ​ഫ് പാ​സാ​ക്കി​യ​ത്.യു​ഡി​എ​ഫ് ഏ​ഴ്, എ​ൽ​ഡി​എ​ഫ് ആ​റ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. യു​ഡി​എ​ഫ് അം​ഗം ജി​ജി സ​ജി പി​ന്തു​ണ​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫി​ന് ഏ​ഴു​പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നാ​യി. പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കാ​ൻ പി​ന്തു​ണ​ച്ച ജി​ജി സ​ജി​യു​ടെ ദേ​വ​കു​മാ​റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ​ത്തെ​യും പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത് ് നേ​തൃ​ത്വ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്