വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് മി​ക​ച്ച വി​ജ​യം
Saturday, July 31, 2021 10:49 PM IST
വെ​ച്ചൂ​ച്ചി​റ: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ വെ​ച്ചൂ​ച്ചി​റ, ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് ഉ​ജ്ജ്വ​ല വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 76 വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റിം​ഷ​നോ​ടു കൂ​ടി ഉ​ന്ന​ത വി​ജ​യ​മാ​ണ് നേ​ടി​യ​ത്. 42 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മാ​ര്‍​ക്കു​ക​ള്‍ നേ​ടി. കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍ 496 മാ​ര്‍​ക്കോ​ടെ ആ​സി​ഫ് ആ​ന്‍​സാ​ദ്, സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 487 മാ​ര്‍​ക്കോ​ടെ അ​ലീ​ന ചി​ന്നു രാ​ജ​നും ഈ ​അ​ഭി​മാ​ന നേ​ട്ട​ത്തി​ല്‍ മു​ന്‍​പ​ന്തി​യി​ലെ​ത്തി.

മേ​രി​മാ​താ സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം

പ​ത്ത​നം​തി​ട്ട: മേ​രി​മാ​താ പബ്ലിക് സ്കൂ​ളി​ന് സി​ബി​എ​സ്ഇ 12 -ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം. 56 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​ത്. 16 കു​ട്ടി​ക​ൾ​ക്ക് 90 ശ​ത​മാ​നം മാ​ർ​ക്കി​നു മു​ക​ളി​ലു​ണ്ട്. 29 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 11 പേ​ർ​ക്ക് ഒ​ന്നാം ക്ലാ​സു​മാ​ണ്. 96.2 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി​യ എ​ൽ​ദോ സാ​ജ​ൻ ജോ​ൺ സ്കൂ​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി. കൊ​മേ​ഴ്സി​ലെ അ​ഞ്ജ​ന അ​നി​ൽ കു​മാ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ൺ ക​ര​സ്ഥ​മാ​ക്കി. 95.2 ശ​ത​മാ​നം മാ​ർ​ക്കു​ണ്ട്. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ശ്വ​തി ജോ​മി മാ​ത്യു​വും (95.2 ശ​ത​മാ​നം) ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി.

മൗ​ണ്ട് ബ​ഥ​നി സ്കൂ​ളി​നും നൂ​റു ശ​ത​മാ​നം

പ​ത്ത​നം​തി​ട്ട: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. അ​ൽ​ജി​ഷ കു​ഞ്ഞു​മോ​ൻ, എ​സ്. ഗൗ​രി പ്രി​യ, ര​മ്യ സാ​മു​വേ​ൽ, അ​ശ്വി​ൻ മോ​ഹ​ൻ, റോ​യ്സ് തോ​മ​സ്, ജെ​ർ​മി തോ​മ​സ് മാ​ത്യൂ, എ. ​ന​വ​നീ​ത് സൂ​ര്യ, സി.​ബി. സാ​ന്ദ്ര, കാ​വ്യ മ​ധു എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത​വി​ജ​യം നേ​ടി.