ഷാ​ജി മാ​നാ​പ്പ​ള്ളി അ​നു​സ്മ​ര​ണം
Saturday, July 31, 2021 10:49 PM IST
വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​നാ​പ്പ​ള്ളി​ടെ ഒ​ന്നാം അ​നു​സ്മ​ര​ണ​ദി​ന​വും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും വ​ട​ശേ​രി​ക്ക​ര വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളു​ടെ അ​നു​മോ​ദ​ന സ​മ്മേ​ള​നം യു​സി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം റ​വ. തോ​മ​സ് പി. ​ചാ​ണ്ടി നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബി. ​സ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ, ജി ​കു​മാ​ർ, ഷീ​ലു മാ​നാ​പ്പ​ള്ളി​ൽ, കൊ​ച്ചു​മോ​ൻ മു​ള​ള​ൻ​പാ​റ, സ​ജി​ത, അ​ലീ​നാ സാ​റാ ലി​ജു, ഷൈ​ബാ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ട്ടാ​റു​ക​യം റോ​ഡ് ത​ക​ർ​ന്നു

റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​വ് വാ​ട്ട​റു​ക​യം റോ​ഡ് ത​ക​ർ​ന്നു. ഞ​ണ്ടു​തോ​ട്ടി​ൽ പ​ടി​യി​ൽ നി​ന്ന് വാ​ട്ട​റു​ക​യം വ​ഴി മ​ന്ദ​മ​രു​തി​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. മ​ന്ദ​മ​രു​തി​യി​ൽ നി​ന്ന് വാ​ട്ട​റു​ക​യം വ​രെ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭാ​ഗം ടാ​ർ​ചെ​യ്ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ണ്. അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.