സ്റ്റൈ​പ്പ​ന്‍റോ​ടു​കൂ​ടി പ​രി​ശീ​ല​ന​വും ജോ​ലി​യും
Saturday, July 31, 2021 10:52 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഖാ​ദി ക​മ്മീ​ഷ​നു കീ​ഴി​ൽ ച​ങ്ങ​നാ​ശേ​രി ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ൽ 16നും 50​നും മ​ധ്യേ പ്രാ​യ​പ​രി​ധി​യി​ലു​ള്ള വ്യ​ക്തി​ക​ളി​ൽ നി​ന്നും ആ​റു​മാ​സ​ത്തെ ഖാ​ദി നെ​യ്ത്ത് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ പ്ര​തി​മാ​സം 3000 രൂ​പ സ്റ്റൈ​പ്പ​ന്‍റാ​യി ല​ഭി​ക്കും. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്, ഇ​എ​സ്ഐ, പെ​ൻ​ഷ​ൻ, മി​നി​മം വേ​ജ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ ജോ​ലി​യും ല​ഭി​ക്കും.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി സീ​റ്റ് ബു​ക്ക് ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു പ്ര​വേ​ശ​നം ല​ഭി​ക്കും.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497535837, 99612749 93, 0469 2682118 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.