മ​നു​ഷ്യ​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി: പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി വ​നം​വ​കു​പ്പ് ‌
Tuesday, August 3, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ഒ​രു​ങ്ങി വ​നം​വ​കു​പ്പ്. വ​നം​വ​ന്യ​ജീ​വി പ​രി​പാ​ല​ന​രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.‌
അ​ടു​ത്ത​കാ​ല​ത്താ​യി മ​നു​ഷ്യ​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ൾ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ രം​ഗ​ത്തു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ക​ൾ, ശാ​സ​ത്ര​ജ്ഞ​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വ​നം​വ​കു​പ്പ് തേ​ടു​ന്നു. അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഓ​ഗ​സ്റ്റ് 10ന് ​മു​ന്പ് https://forms.gle/Y5yP3H6fh2hFPCLo9 എ​ന്ന ലി​ങ്കി​ല്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് forest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.‌