നാ​റാ​ണം​മൂ​ഴി - അ​ഞ്ചു​കു​ഴി റോ​ഡ് ത​ക​ർ​ച്ച​യി​ൽ ‌
Tuesday, August 3, 2021 10:20 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി - അ​ഞ്ചു​കു​ഴി റോ​ഡ് ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ൾ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
റാ​ന്നി​യി​ൽ നി​ന്നും നാ​റാ​ണം​മൂ​ഴി മു​ക്കം ഭാ​ഗ​ത്ത് എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ലെ അ​ഞ്ചു​കു​ഴി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മൂ​ങ്ങാ​പ്പാ​റ വ​ഴി നാ​റാ​ണം​മൂ​ഴി​യി​ൽ സം​ഗ​മി​ക്കു​ന്ന റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് ഇ​ള​കി മെ​റ്റ​ൽ ഒ​ഴു​കി​പ്പോ​യ നി​ല​യി​ലാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​യോ റീ ​ടാ​റിം​ഗോ ന​ട​ത്താ​ത്ത​താ​ണ് റോ​ഡി​ന് ഈ ​ദു​ര​വ​സ്ഥ ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
നാ​റാ​ണം​മൂ​ഴി -മു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ റാ​ന്നി​യി​ലെ​ത്താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന റോ​ഡാ​ണ് ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും, ഓ​ട്ടോ​യി​ലു​മു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണ്.
ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ റോ​ഡാ​ണി​ത്. ബ​സ് സ​ർ​വീ​സ് വ​രെ ഉ​ണ്ടാ​യി​രു​ന്ന റോ​ഡ് എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തെ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ‌